Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കള നല്ലതാണ്…പക്ഷേ….

Agri TV Desk by Agri TV Desk
December 13, 2021
in അറിവുകൾ
34
SHARES
Share on FacebookShare on TwitterWhatsApp

കൃഷിയില്‍ കര്‍ഷകന്റെ ഒരു പ്രധാന ശത്രു കളകള്‍ ആണ്.വിളനഷ്ടത്തിന്റെ 20-25 ശതമാനം കാരണം കളകള്‍ വളങ്ങള്‍ വലിച്ചെടുത്തു ചെടികളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നതാണ്. എവിടെ വെയിലും വെള്ളവും വളവും ഉണ്ടോ, അവിടെ ചെടികള്‍ താനേ വളര്‍ന്ന് വരും. അതാണ് പ്രകൃതി നിയമം. കാരണം ചെടികള്‍ വളര്‍ന്നില്ല എങ്കില്‍ മണ്ണില്‍ വെയില്‍ നേരിട്ട് പതിക്കുകയും ജലാംശം നഷ്ടപെടുകയും മണ്ണില്‍ ഉള്ള സൂക്ഷ്മജീവികള്‍ മരിക്കുകയും ചെയ്യും. അമ്മയായ പ്രകൃതി അതാഗ്രഹിക്കുന്നില്ല.

ഒന്നുകില്‍ കള അല്ലെങ്കില്‍ വിള. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. അത്ര തന്നെ..

കള എന്നാല്‍ എന്താണ്?

Any plant which grows out of place is called a weed. അതായത് താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ വേറാരെങ്കിലും കേറി ഇരുന്നെന്നിരിക്കും എന്ന് പറയുംപോലെ.

ഉദാഹരണത്തിന് വീട്ടിലെ ചെടിച്ചട്ടിയില്‍ കയ്യുന്നി ഒരു ഔഷധചെടി ആയിരിക്കും. പക്ഷെ നേല്‍പ്പാടത്തു അത് വെറും ഒരു കള സസ്യം മാത്രം. വിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ കളകള്‍ക്ക് ഒരുപാട് അതിജീവന ശേഷി ഉണ്ട്. മുളശേഷി നഷ്ടമാകാതെ ദീര്‍ഘ നാള്‍ മണ്ണിനടിയില്‍ കിടക്കാന്‍ അവയ്ക്ക് കഴിയും. അവയ്ക്ക് വെള്ളക്കെട്ടിനേയും വരള്‍ച്ചയെയും ചെറുക്കാന്‍ മിടുക്ക് കൂടും. കീടബാധയും രോഗബാധയും വളരെ കുറവാണ്.മാത്രമല്ല അപകടകാരികളായ കീടങ്ങളുടെയും രോഗകാരികളുടെയും വാഹകരായും അവര്‍ വര്‍ത്തിക്കും. വേര് പടലം സുശക്തമായതിനാല്‍ കൂടുതല്‍ വെള്ളവും വളവും വലിച്ചെടുത്തു വിളയെക്കാള്‍ മുന്‍പേ മണ്ണില്‍ നിലയുറപ്പിക്കും.

ആയിരക്കണക്കിന് വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയും. അത് കാറ്റ് വഴിയും വെള്ളം വഴിയും ചാണകം പോലുള്ള ജൈവ വളങ്ങള്‍ വഴിയും കൃഷിയിടങ്ങളില്‍ എത്തും.വേരിന്റെയോ തണ്ടിന്റെയോ ഒരല്പം മണ്ണില്‍ കിടന്നാല്‍ തന്നെ അതില്‍ നിന്നും പിടിച്ചു കയറാന്‍ ഉള്ള കഴിവ് അവര്‍ക്കുണ്ട്.

ഇനി മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളകള്‍ നല്ലതാണ്. കൃഷികള്‍ ഇല്ലാത്ത സമയത്ത് മണ്ണിലെ ജലാശം നഷ്ടപ്പെടാതെ സൂക്ഷ്മജീവികളെ സംരക്ഷിക്കുന്നത് കളകളാണ്. മാത്രമല്ല മണ്ണിലെ പല പാളികളിലും അലേയമായി (Inosluble, Fixed )ആയി കിടക്കുന്ന മൂലകങ്ങള്‍, കളകളുടെ വേരുകള്‍ പോയി തപ്പിയെടുത്ത് ,അവരുടെ ശരീരത്തിന്റെ ഭാഗമാക്കി, അത് പിന്നെ ജീര്‍ണിക്കുമ്പോള്‍ മണ്ണിലേക്ക് മൂലകങ്ങളെ തിരികെ കൊണ്ട് വരുന്ന ‘ഘര്‍ വാപ്പസി’ ധര്‍മ്മം അവര്‍ നിര്‍വ്വഹിക്കുന്നുണ്ട്. ജൈവ പിണ്ഡ (Bio mass)ഉല്പാദനത്തിനും മറ്റും കളകള്‍ നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളകള്‍ ഒരു necessary evil ആണ് എന്ന് പറയാം.

എങ്ങനെ ഒക്കെ കളകള്‍ നിയന്ത്രിക്കാം എന്ന് നോക്കാം.

1. നിലം /പുരയിടം നന്നായി കിളച്ചു മറിച്ചു കളകള്‍ ഇടഞ്ഞു മാറ്റി കത്തിച്ചു കളയാം,അല്ലെങ്കില്‍ കമ്പോസ്റ്റ് ആക്കി മാറ്റാം.

2. ഇടയിളക്കല്‍/ചിക്കല്‍ കൃത്യമായി ചെയ്യുന്നത് കളകളെ നിയന്ത്രിക്കും.

3. ഇടവിളകള്‍ ചെയ്യുന്നത് കളകള്‍ കുറയ്ക്കും

4. കളകള്‍ പൂത്ത് വിത്തുകള്‍ പാകമാകുന്നതിനു മുന്‍പ് തന്നെ പറിച്ചു മാറ്റണം. മൂപ്പായ വിത്തുകള്‍ ആയിക്കഴിഞ്ഞതിനു ശേഷം പറിച്ചു കളഞ്ഞിട്ട് ഒരു കാര്യവുമില്ല. അപ്പോഴേക്കും അടുത്ത തലമുറയെ ജനിപ്പിക്കാനുള്ള വിത്തുകള്‍ അവിടെ വീണിരിക്കും.

5. മണ്ണില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് നന്നായി കൂട്ടികലര്‍ത്തി പ്രകാശം കടക്കുന്ന പോളിത്തീന്‍ കവര്‍ കൊണ്ട് രണ്ടാഴ്ച മൂടിയിടുന്ന രീതി ചെറുകിടക്കാര്‍ക്ക് പരീക്ഷിക്കാം. സൂര്യതാപീകരണം (oslarization )എന്ന് പറയും.

6. മിതമായ നന, അതും കഴിയുമെങ്കില്‍ തുള്ളിനന രീതി അനുവര്‍ത്തിക്കണം. സ്പ്രിംക്ലെര്‍ നന കള വളര്‍ച്ച കൂട്ടുകയേ ഉള്ളൂ.

7. പുതയിടുന്നത് കള വളര്‍ച്ച തടയും. പ്രത്യേകിച്ചും പ്ലാസ്റ്റിക് പുതയിടീല്‍. അത് മണ്ണിലെ ജലാശം നഷ്ടമാകുന്നതും മണ്ണ് തറഞ്ഞു പോകുന്നതും തടയും. പ്ലാസ്റ്റിക്കിനോട് അതൃപ്തി ഉണ്ടെങ്കില്‍ വൈക്കോല്‍, കരിയിലകള്‍, പാഴ്‌പേപ്പര്‍ എന്നിവ ഉപയോഗിച്ചും പുതയിടാവുന്നതാണ്.

8. കളവെട്ടു യന്ത്രം ഉപയോഗിച്ച് ഇടയ്ക്കിടെ കളകള്‍ വെട്ടി മണ്ണിലേക്ക് ചേര്‍ത്ത് കൊടുക്കാം.

9. അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷിതമായ കളനാശിനികള്‍ നിയന്ത്രിത അളവില്‍ ശരിയായ സ്‌പ്രേയറും നോസിലും ഉപയോഗിച്ച് തളിച്ച് കൊടുക്കാം.

എന്നിരുന്നാലും കുറച്ച് കഴിയുമ്പോള്‍ കളകള്‍ വളര്‍ന്ന് വരും.

എന്നാല്‍ ‘കള നല്ലതാണ്’ എന്ന് പറയാന്‍ കാരണമെന്ത്?

1. കളകള്‍ മണ്ണൊലിപ്പ് തടയുന്നു.

2. മണ്ണിലെ ജലാശം ആവിയായി പോകാതെ സംരക്ഷിക്കുന്നു.

3. അവയുടെ വേര് പടലത്തില്‍ സൂഷ്മജീവികളെ (Rhizosphere Microorgan sms)സംരക്ഷിക്കുന്നു.

4. മൂലക ചങ്ക്രമണം നടക്കാന്‍ (Nutrient recycling ) സഹായിക്കുന്നു.

5. പല കളകളും നല്ല ഔഷധങ്ങളോ ആഹാരമായി ഉപയോഗിക്കാവുന്നതോ ആണ്. കല്ലുരുക്കി, കീഴാര്‍ നെല്ലി, കയ്യുന്നി, തഴുതാമ, കുടങ്ങല്‍ മുതലായവ.

6. ചില കളകള്‍ നല്ല അലങ്കാര ചെടികളായി ഉപയോഗിക്കാം.ഉദാഹരണം.Lantana

7. തേനീച്ചകള്‍ക്ക് നല്ല പൂന്തേന്‍ നല്‍കുന്നു പല കളകളും. ഉദാഹരണം ആന്റിഗോണൊന്‍, ക്വിസ്‌കാലിസ് (കിഴുക്കുത്തി മുല്ല ) മുതലായവ.

8. പല മിത്രകീടങ്ങളും (ചിലന്തികള്‍, കടന്നലുകള്‍, ലേഡി ബേഡ് വണ്ടുകള്‍ മുതലായവ )അധിവസിക്കുന്നത് കളകളില്‍ ആണ്. അത് സ്വാഭാവിക കീടനിയന്ത്രണത്തെ സഹായിക്കുന്നു.

തയ്യാറാക്കിയത്

പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍

Share34TweetSendShare
Previous Post

എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ

Next Post

നന കിഴങ്ങ് നടാന്‍ നേരമാകുന്നു

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

Next Post
നന കിഴങ്ങ് നടാന്‍ നേരമാകുന്നു

നന കിഴങ്ങ് നടാന്‍ നേരമാകുന്നു

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV