ലോക കോഫി മേളയിൽ ഇടം നേടി വയനാടൻ റോബസ്റ്റ കാപ്പി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ആരംഭിച്ച മേളയിലാണ് ഇന്ത്യൻ ഫൈൻ റോബസ്റ്റ കോഫി എന്ന വാണിജ്യ നാമത്തിൽ വയനാടൻ കാപ്പി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്.

സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള കോഫി ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്ട്, കിൻഫ്ര, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റാൾ. കോഫിയുടെ ഏഷ്യൻ പ്രഥമ വനിത എന്നറിയപ്പെടുന്ന സുനാലിനി മേനോൻ ആണ് വയനാടൻ കാപ്പിയെ മേളയിൽ പരിചയപ്പെടുത്തുന്നത്. കേരളത്തിൽ നിന്ന് കർഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന പത്തംഗ സംഘവും മേളയ്ക്ക് എത്തിയിട്ടുണ്ട്.
Wayanad Robusta coffee in the World Coffee Fair















Discussion about this post