പൂന്തോട്ടങ്ങളിലെ സുന്ദര കാഴ്ചയാണ് വാക്‌സ് പ്ലാന്റുകള്‍. പടര്‍ന്നു വളര്‍ന്നു പൂവിടുന്ന വള്ളിച്ചെടിയായ വാക്‌സ് പ്ലാന്റ് തണലുള്ളിടത്താണ് വളരുന്നത്. ധാരാളം വെള്ളം ശേഖരിച്ചുവയ്ക്കുന്ന ഇലകളും താങ്ങില്‍ പറ്റിപ്പിടിച്ചു വളരാനായി തണ്ടിന്റെ മുട്ടുകളില്‍നിന്നുള്ള വേരുകളും ഈ ചെടിയുടെ പ്രത്യേകതയാണ്.
ഇലകള്‍ ഉപയോഗിച്ചും ഈ ചെടി വളര്‍ത്തിയെടുക്കാം. ഇല കുതിര്‍ത്തെടുത്ത മണലില്‍ നട്ടാല്‍ 1-2 മാസത്തിനുള്ളില്‍ ചുവട്ടില്‍നിന്നു വേരുകള്‍ വന്നു ചെടി വളരാന്‍ തുടങ്ങും. ചെടി ആദ്യം ഇലകള്‍ ഇല്ലാത്ത തണ്ടു മാത്രമാണ് ഉല്‍പാദിപ്പിക്കുക. 7-8 മാസത്തെ വളര്‍ച്ചയായാലാണ് ഇലകളും പിന്നീട് തണ്ടിന്റെ മുട്ടുകളില്‍നിന്നു വേരുകളും ഉണ്ടാകുക. ഈ വേരുകള്‍ താങ്ങില്‍ പറ്റിപ്പിടിച്ചു പടര്‍ന്നു വളരാന്‍ സഹായിക്കും. പൂര്‍ണ വളര്‍ച്ചയായ വാക്‌സ് പ്ലാന്റ്, ഓര്‍ക്കിഡില്‍ എന്നപോലെ ഇലകള്‍ വഴിയാണ് അധികമായി വെള്ളവും വളവും വലിച്ചെടുക്കുക. അതുകൊണ്ട് നനയും വളവും അധികമായി ഇലകളിലാണ് നല്‍കേണ്ടത്.
രാത്രികാലങ്ങളിലാണ് ഇവയുടെ പൂക്കള്‍ വിടരുന്നത്. ചിലയിനം പൂക്കള്‍ക്കു മാത്രം നേര്‍ത്ത സുഗന്ധമുണ്ടാകും. ചുവപ്പും വെളുപ്പും പര്‍പ്പിളും വെള്ളയും മഞ്ഞയും റോസുമെല്ലാം നിറഞ്ഞതായിരിക്കും പൂങ്കുലകള്‍.
Discussion about this post