വെള്ളത്തിന്റെ ഉപരിതലത്തില്‍ മൊസൈക് വിരിച്ച പോലെ തോന്നിക്കുന്ന മനോഹരമായ ചെടിയാണ് വാട്ടര്‍ മൊസൈക് ചെടി. പച്ചയും ചുവപ്പും നിറങ്ങളിലാണ് ഇതിന്റെ ഇലകള്‍. ആറോ ഏഴോ ഇഞ്ച് വരെ വൃത്താകൃതിയില്‍ ചെടി വലിപ്പം വെക്കും. മഞ്ഞ നിറത്തിലാണ് ഇതിന്റെ പൂക്കള്‍. ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലാണ് പൂവിടുന്നത്. ചെടി പൂര്‍ണവളര്‍ച്ചയെത്തിയാല്‍ വശങ്ങളില്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് ജലപ്പരപ്പില്‍ കൂട്ടമായി മാറും.
പൊയ്കയിലും ജലസംഭരണിയിലും ഈ ചെടി പരിപാലിക്കാന്‍ കഴിയും. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ ചെടി അനുയോജ്യമാണ്. മിതമായ ചൂടും, നല്ല സൂര്യപ്രകാശവും ആവശ്യമുള്ള ചെടിയാണിത്.
നഴ്‌സറികളില്‍ നിന്ന് ഈ ചെടികള്‍ ലഭിക്കും. ഇതിന്റെ തണ്ട് മണ്ണില്‍ കുഴിച്ചിട്ട് വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
Discussion about this post