കേരളത്തിലെ പ്രധാനപ്പെട്ട കൃഷി സമ്പ്രദായം പുരയിട കൃഷി/ വീട്ടുവളപ്പിലെ കൃഷിയാണ്. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പച്ചക്കറി കൃഷി ചെയ്യാനുള്ള സ്ഥലം കുറവുള്ള സാഹചര്യത്തില്‍ അവലംബിക്കാവുന്ന രീതിയാണ് ലംബകൃഷി. കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കരമന സ്ഥിതി ചെയ്തിരിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ലംബകൃഷിക്ക് അനുയോജ്യമായിട്ടുള്ള ചില ഘടനകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.
പല തരത്തിലുള്ള ഘടനകള്‍ ഇവയിലുണ്ട്. 29ഓളം ഗ്രോബാഗുകളോ ചട്ടികളോ ഒരേ സമയത്ത് വെക്കാവുന്നതാണ് ലംബകൃഷിയിലെ ഒരു ഘടന. ചീര, വെണ്ട, വഴുതന, തക്കാളി തുടങ്ങി വിവിധ പച്ചക്കറി ഇനങ്ങള്‍ ഇതില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
വേനല്‍ക്കാലത്തിന് ഏറ്റവും അനുയോജ്യമായ കൃഷിമാര്‍ഗമായും ഇവ ഉപയോഗിക്കാം. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകള്‍ വഴിയാണ് വെള്ളം ചെടികളിലെത്തുന്നത്. തിരിനനയാണ് ഇവിടെ പ്രയോഗിക്കുന്നത്. തിരി വന്ന് അവസാനിക്കുന്നത് ചെടികളുടെ വേരുകളിലാണ്. പൈപ്പിന്റെ ഒരു വശത്ത് നിന്ന് മാത്രം വെള്ളം നിറച്ചു കൊടുത്താല്‍ മതിയാകും.എന്നിട്ട് അടച്ചു വെക്കാം. വെള്ളം മാത്രമല്ല, ആവശ്യമെങ്കില്‍ ഗോമൂത്രം, ചാണകവെള്ളം തുടങ്ങിയവയും പൈപ്പുവഴി ചെടിയിലേക്ക് എത്തിക്കാവുന്നതാണ്.
വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് ലംബകൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 15,000 രൂപയാണ് ലംബകൃഷിക്കായുള്ള ഘടന നിര്‍മ്മിക്കാന്‍ ആവശ്യമായ ചിലവ്.
ഇത്തരത്തിലുള്ള വിവിധ ഘടനകള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തോ, ടെറസിലോ, ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയിലോ പച്ചക്കറികൃഷി ചെയ്യാവുന്നതാണ്.
Discussion about this post