പാലക്കാട്:മീനും പച്ചക്കറിയും തമ്മിൽ മത്സരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. രണ്ടിൻ്റെയും വില കുതിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ ക്ഷാമത്തിൻ്റെ ദിനങ്ങളാണ്.
പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
മഴ കുറഞ്ഞതാണ് പച്ചക്കറി വിപണിയെ സാരമായി ബാധിച്ചിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
Content Highlights: Vegatable price hike in kerala
Discussion about this post