പച്ചക്കറികളില്‍ കായ്കള്‍ നശിപ്പിക്കുന്ന ഒരിനം ഈച്ചയാണ് കായീച്ചകള്‍. പടവലം, പാവല്‍ തുടങ്ങിയ വിളകളുടെ പ്രധാന ശത്രുകീടമാണ് ഇവ. പരാഗണം നടന്നുകഴിഞ്ഞാല്‍ പെണ്‍പൂക്കള്‍ കായ്കളായിത്തീരുന്നു. ഈ സമയത്താണ് കായീച്ചകള്‍ വശങ്ങളില്‍ മുട്ടയിടുക. ഈ കായീച്ചകളെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ പൊതുവെ കീടനാശിനി തളിക്കുക, ഫെറമോണ്‍കെണി വെക്കുക, കൂടകുത്തി കായ്കളെ സംരക്ഷിക്കുക തുടങ്ങിയവ പരീക്ഷിക്കാറുണ്ട്. എന്നാല്‍ കായീച്ചകളെ നിയന്ത്രിക്കാന്‍ ചിലവില്ലാത്ത മറ്റൊരു മാര്‍ഗമുണ്ട്. ബ്രസീലിയം തിപ്പലിയുടെ ഇല(കൊളിബ്രിയം) ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാന്‍ സാധിക്കും.
ഇതിനായി ഒരു ജാറില്‍ ബ്രസീലിയം തിപ്പലിയുടെ ഇല മുറിച്ചിടുക. ഇത് പച്ചക്കറി കൃഷിയുടെ അടുത്തായി വെക്കുക. കായീച്ചകള്‍ ധാരാളമായി ജാറില്‍ കയറുമ്പോള്‍ ജാര്‍ അടപ്പ് ഉപയോഗിച്ച് അടച്ച് അരമണിക്കൂര്‍ വെയിലത്ത് വെക്കുക. ഇങ്ങനെ ചെയ്താല്‍ എല്ലാ കായീച്ചകളും നശിക്കും.
പൊതുവെ കായീച്ചകള്‍ പച്ചക്കറികളില്‍ കണ്ടുവരുന്നത് രാവിലെ 10 മണിക്കുള്ളിലും വൈകീട്ട് 5 മണിക്ക് ശേഷവുമാണ്. വെയിലുള്ള സമയങ്ങളില്‍ കായീച്ചകള്‍ വൃക്ഷങ്ങളുടെ ഇലകളുടെ അടിവശത്താണ് ഇരിക്കുക.
Discussion about this post