തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളി വില നൂറിലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ നിരക്ക് 100-ലേക്ക് എത്തിയത്. കോഴിക്കോട് ജില്ലയിൽ 82 ആണ് തക്കാളിയുടെ വില. നേരത്തെ 35 രൂപ മുതൽ കിട്ടിയിരുന്ന തക്കാളിക്കാണ് 100 രൂപ വരെ കൊടുക്കേണ്ടി വരുന്നത്.
26 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-ൽ എത്തിനിൽക്കുമ്പോൾ ചെറിയ ഉള്ളിയുടെ വില 120-ലെത്തി. 180 മുതൽ 200 വരെയാണ് വെളുത്തുള്ളിക്ക്. അടുത്തിടെ നൂറിലെത്തിയ പയർ താഴേയ്ക്കിറങ്ങി 80-ൽ എത്തിയിട്ടുണ്ട്. 25 രൂപയായിരുന്ന വെള്ളരിയുടെ വിലയും ഇരട്ടിയായി.
മഴയില്ലാത്തതിനാൽ തമിഴ്‌നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം. തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്. ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിവില കുതിച്ചുയരാൻ കാരണം.
Content summery : The price of tomato in Kerala hits record price
Discussion about this post