മൃദുരോമ പൂപ്പല്‍
മഴക്കാലത്താണ് മൃദുരോമ പൂപ്പല്‍ കാണാറുള്ളത്. ഇലകളെയും പൂക്കളെയും കായയെയും ഈ രോഗം ബാധിക്കുന്നു. ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ കാണപ്പെടുന്ന മഞ്ഞ പാടുകളാണ് ലക്ഷണം. ഈ പാടുകളുടെ അടിഭാഗത്ത് ഓറഞ്ച്/ പിങ്ക്/ ചുവപ്പ് നിറവ്യത്യാസത്തിലു ഉള്ള സ്‌പോറുകള്‍ കാണാം. ക്രമേണ ഇലകള്‍ കരിയുകയും പൂക്കളും കായ്കളും കൊഴിയുകയും ചെയ്യും.
ഈ രോഗം നിയന്ത്രിക്കുന്നതിനായി കരിഞ്ഞതും രോഗബാധയുള്ളതുമായ ഇലകള്‍ പറിച്ച് തീയിട്ട് നശിപ്പിക്കണം. ഇലകള്‍ക്ക് മുകളില്‍ വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ചയും വായുസഞ്ചാരംവും ഉറപ്പുവരുത്തണം. രോഗാരംഭത്തില്‍ തന്നെ സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ അടിഭാഗത്ത് തളിക്കുന്നത് നല്ലതാണ്.
ചൂര്‍ണ്ണ പൂപ്പല്‍ രോഗം അഥവാ പൊടിക്കുമിള്‍രോഗം
മഞ്ഞുകാലത്തും വേനല്‍കാലത്തും ആണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ഇലകളുടെ പ്രതലത്തില്‍ ഇളംപച്ച പൊട്ടുകള്‍ക്ക് മുകളില്‍ വെള്ള നിറത്തിലുള്ള പൂപ്പല്‍ കാണപ്പെടുന്നു. ഇത് ക്രമേണ ഇല ആകെ പടരുകയും ഇല ചുരുണ്ട് ഉണങ്ങുകയും ചെയ്യും. പൂക്കള്‍കൊഴിഞ്ഞു പോകുന്നതും കായ്കള്‍ വികൃതമാകുന്നതും കാണാം.
രോഗം നിയന്ത്രിക്കുന്നതിനായി തുടക്കത്തില്‍തന്നെ പാടു വീണ ഇലകള്‍ നശിപ്പിച്ചു കളയുക.രോഗം തുടങ്ങുമ്പോള്‍ തന്നെ സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകളിലും അടിഭാഗത്തും തളിക്കണം. രോഗതീവ്രത കൂടുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ 80% WP 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ ഇലകളിലും പൂക്കളിലും കായകളിലും തളിക്കണം.
Discussion about this post