മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഇസ്മയില്‍ അഗ്രി ടിവിയുടെ ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിനിലൂടെ ഒമാനിലെ തന്റെ കൃഷി വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
28 വര്‍ഷമായി ഒമാനിലാണ്. ലോക്ഡൗണ്‍ സമയത്താണ് കൃഷി തുടങ്ങിയത്. പാവയ്ക്ക, പടവലം എന്നിവ പന്തലിട്ട് വളര്‍ത്തിയിട്ടുണ്ട്. ചീര, കറ്റാര്‍വാഴ, മുളക്, കപ്പ, തുളസി, അഗത്തി, വഴുതന, ചേമ്പ്, വെള്ളരി, മുന്തിരി,പപ്പായ തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥ ചൂട് കൂടുതലാണെങ്കിലും കഴിയുന്ന പോലെ കൃഷിയെ പരിപാലിക്കാന്‍ ഇസ്മയില്‍ ശ്രമിക്കുന്നുണ്ട്.
പാവല്‍ ,പടവലം പന്തലിന് താഴെയായി നാടന്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. കോഴിയെ കൂടാത പ്രാവുകളുടെ കൃഷിയുമുണ്ട്.
നിങ്ങള്‍ക്കും അഗ്രിടിവിയിലൂടെ നിങ്ങളുടെ കൃഷിയെ പരിചയപ്പെടുത്താം. ഒപ്പം ഈ ലോക്ഡൗണ്‍ കാലം കൃഷിക്കായി പ്രയോജനപ്പെടുത്താം.
Discussion about this post