രാസകീടനാശിനികളും മറ്റും അടങ്ങിയിട്ടുള്ളതായിരിക്കും വിപണിയില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളില്‍ പലതും. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിഷാംശം കളയാന്‍ ചില വഴികള്‍ നോക്കാം.
പച്ചക്കറികള്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ മുക്കിവെക്കുക. പത്ത് മിനിറ്റോളം ഇങ്ങനെ മുക്കിവെച്ച ശേഷം പല തവണയിത് കഴുകുക. തുടര്‍ന്ന് കോട്ടണ്‍ തുണി ഉപയോഗിച്ച് ഇതിലെ വെള്ളം നന്നായി തുടച്ചുമാറ്റിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
പടവലമാണെങ്കില്‍ വെള്ളത്തില്‍ മുക്കിവെക്കുന്നതിന് മുമ്പ് വളരെ മൃദുവായ സ്‌ക്രബ് പാഡ് ഉപയോഗിച്ച് ഉരസി കഴുകണം. ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണെങ്കില്‍ വെള്ളത്തില്‍ മുക്കിവെച്ച് കഴുകിയ ശേഷം സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെക്കുക. പിറ്റേന്ന് കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
കാബേജ് പുറമെയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിമാറ്റിയ ശേഷം വെള്ളത്തില്‍ പലവട്ടം കഴുകുക.അതിന് ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
കോളിഫ്‌ളവര്‍ ഇലയും തണ്ടും വേര്‍പ്പെടുത്തി ഇതളുകള്‍ ഓരോന്നായി മുറിച്ച് അടത്തിയെടുക്കുക. തുടര്‍ന്ന് വിനാഗിരി/വാളന്‍പുളി ലായനിയില്‍ മുക്കിവെച്ച് കഴുകി വെള്ളം വാര്‍ന്ന് പോയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
മല്ലിയില കഴുകുംമുമ്പ് വേര് മുറിച്ചു കളയണം. കഴുകിയ ശേഷം മല്ലിത്തണ്ട് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
Discussion about this post