മികച്ച ജൈവ ഗ്രാമിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ഇടുക്കിയിലെ ആദിവാസി ഗ്രാമമായ വഞ്ചിവയലിനായിരുന്നു. ഇവിടുത്തെ കുരുമുളകാണ് താരം. ജർമനി വരെയാണ് വഞ്ചിവയൽ കുരുമുളക് കടൽ കടന്നെത്തിയത്.
പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ നിബിഡ വനത്താൽ ചുറ്റപ്പെട്ടതാണ് ഈ കൊച്ചുഗ്രാമം. എന്നിരുന്നാലും കൃഷിയാണ് പ്രധാനമായും ഉപജീവനമാർഗം. ഈ വർഷം ഏകദേശം 17 ടൺ ജൈവ കുരുമുളകാണ് ഇത്തവണ കയറ്റുമതി ചെയ്തത്. അതായത്, 1.27 കോടി രൂപ. ജർമനിയിലെ ഇക്കോ ലാൻഡ് കമ്പനിയാണ് വഞ്ചിവയലിലെ ജൈവ കുരുമുളക് സ്വന്തമാക്കുന്നത്.

വണ്ടിപ്പെരിയാറിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഊരാളി വിഭാഗത്തിൽ പെട്ടവരാണ് ഇവിടെയുള്ളത്. ചാണകവും പച്ചിലയും മാത്രമാണ് ഇവിടെ കൃഷിക്കായി ഉപയോഗിക്കുന്ന വളം. 87 കുടുംബങ്ങളാണിവിടെയുള്ളത്. ഇക്കോ ഡെവലപ്മെൻ്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കൃഷി. ലഭിക്കുന്ന പണം കർഷകർക്ക് വീതിച്ച് നൽകുകയാണ് ചെയ്യുന്നത്.
Vanchivyal pepper is exported to Germany














Discussion about this post