വനം വകുപ്പിന്റെ 2024-ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്ക്കാരം.
അപേക്ഷകർ അവർ ചെയ്‌ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ഓഗസ്റ്റ് 31നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മണിമല റോഡ്, ഇടപ്പളളി.പി.ഒ. എറണാകുളം-682024 മേൽവിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0484-2344761.
Discussion about this post