കാർഷിക മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾക്കു പ്രോത്സാഹനം നല്കാൻ സർക്കാർ തീരുമാനിച്ചു.
കാർഷിക മേഖലയിൽ സ്വയം പര്യപ്തത നേടാൻ സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിരിന്നു അതിനു പിന്നാലെ ആണ് ഇപ്പോൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രോല്സാഹനത്തിനു നടപടികൾ സ്വീകരിച്ചത് .അതിനായി
പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി കാർഷികോൽപന്നങ്ങളുടെ മൂല്യവർധനവിനു വേണ്ടി വ്യവസായികൾക്ക് പാട്ടത്തിന് നൽകും. മൂല്യവർധനവിന് ഊന്നൽ നൽകി ഉത്തരകേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും. കയറ്റുമതി-ഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കും.
ഉത്തര കേരളത്തിന്റെ ആവശ്യം മുൻനിർത്തി അഴീക്കൽ തുറമുഖം വികസിപ്പിക്കും. വലിയതോതിൽ ചരക്ക് കൈകാര്യം ചെയ്യാൻ തുറമുഖത്തെ സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും കേരളത്തെ പ്രധാന ശക്തിയാകാൻ ഇതിലൂടെ കഴിയും
Discussion about this post