ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രോഗ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും വളച്ചായ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാനാകും.
തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
വള ചായ തയ്യാറാക്കാന്‍ 5 കിലോഗ്രാം ചാണകം 10 ലിറ്റര്‍ ഗോമൂത്രം, 500 ഗ്രാം കടലപ്പിണ്ണാക്ക്, 500 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ ആവശ്യമാണ്. ഇതോടൊപ്പം 500ഗ്രാം ശര്‍ക്കര, 5 പാളയംകോടന്‍ പഴം, 50 ലിറ്റര്‍ വെള്ളം എന്നിവയും വേണം.
തയ്യാറാക്കുന്ന വിധം
വളച്ചായ നിര്‍മ്മിക്കാനായി 5 കിലോഗ്രാം ചാണകവും 10 ലിറ്റര്‍ ഗോമൂത്രവും നന്നായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് 500 ഗ്രാം വീതം കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് യോജിപ്പിക്കണം. 500 ഗ്രാം ശര്‍ക്കരയും 5 പാളയന്‍ കോടന്‍ പഴവും ഉടച്ച് യോജിപ്പിച്ചത് നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേര്‍ക്കണം. ശേഷം ഇതിലേക്ക് 50 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കണം. പിന്നീട് വായ്ഭാഗം മൂടിക്കെട്ടുക. ഈ മിശ്രിതം 10 ദിവസം ഇളക്കിയും 10 ദിവസം ഇളക്കാതെയും സൂക്ഷിക്കണം. അതിനുശേഷം നന്നായി ഇളക്കിയെടുത്ത് പത്തിരട്ടി ശുദ്ധജലം ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറിയില്‍ ഉപയോഗിക്കാം.
Discussion about this post