കോട്ടയത്തിൻ്റെ തനതു വരിക്കപ്ലാവിനമാണ് ‘വാകത്താനം വരിക്ക ‘ കോട്ടയത്തിൻ്റെ കാർഷിക പ്രതാപം മലബാറിൽ പോലുമെത്തിച്ച പഴയ കാലം ഇന്നും മുതിർന്നവരുടെ ഓർമ്മയിലുണ്ടാകും. ഇളം ചുവപ്പു നിറത്തിൽ ഹൃദ്യ മധുരമുള്ള തേൻവരിക്ക ചുളകൾ നാവിൽ രുചി മേളമൊരുക്കും. പത്തു കിലോയോളം തൂക്കമുള്ള ചക്കകമാണ് വാകത്താനം വരിക്കപ്ലാവിൽ കാണുന്നത്. നിറയെ വലിയ ചുളകൾ ഒപ്പം കാണുന്ന ചകിണിക്കു പോലും ചുവപ്പു നിറം. പഴത്തിന് പുകഴ് പെറ്റ ഇവ പാകം ചെയ്താലും രുചികരമാണ് .
കാലവർഷാരംഭത്തിനു മുമ്പുതന്നെ ഇവയുടെ ചക്കകൾ പകമാകും. വിളഞ്ഞവയുടെ മുള്ള് പരക്കുന്നതോടൊപ്പം കറുത്ത വരകളും കാണാം. അന്യം നിന്നു പോകാതെ തനതു വാകത്താനം വരിക്ക കണ്ടെത്തി ശാഖകളിലെ മുകുളങ്ങൾ ശേഖരിച്ച് കൂടകളിൽ വരുന്ന നാടൻ പ്ലാവിൻ തൈകിളിൽ ഒട്ടിച്ചെടുക്കുന്നു. ബഡ്തൈകൾ മിതമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടു പരിപാലിച്ചാൽ മൂന്നു – നാലു വർഷത്തിനുള്ളിൽ ഫലമണിയും .നടുന്ന സ്ഥലത്ത് വെള്ളക്കെട്ട് ഒഴിവാക്കണം. മഴക്കാല സമയത്ത് മിതമായി ജൈവവളങ്ങൾ ചേർക്കണം. കൂടുതൽ ആളുകൾ ഇവ വളർത്തുന്നതോടെ വാകത്താനം വരിക്കയുടെ നഷ്ടപ്രതാപകാലം തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്ലാവു പ്രേമികളായ കർഷകർ .
തയ്യാറാക്കിയത്:
രാജേഷ് കാരാപ്പള്ളിൽ
ഫോൺ – 9495234232
Discussion about this post