മട്ടന്നൂര്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുടുംബശ്രീ മേള ഉയരെയ്ക്ക് തുടക്കമായി. മട്ടന്നൂര്‍ ബസ് സ്റ്റാന്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷയായി.വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.രേഖ, മെമ്പര്‍ സെക്രട്ടറി കെ.പി.രമേഷ് ബാബു, വി.പി.ഇസ്മായില്‍, പി.വി.ധനലക്ഷ്മി, പി.വി.ലവ്‌ലിന്‍, സി.വി.ശശീന്ദ്രന്‍ , എന്‍.വി.ചന്ദ്രബാബു, രാജന്‍ പുതുക്കുടി, കെ.പി.രമേശന്‍, കെ.വി.ജയചന്ദ്രന്‍, വി.കെ.സുഗതന്‍,സന്തോഷ് മാവില, പി.എന്‍.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
7വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ ഭക്ഷ്യമേള, വയോജന സംഗമം, സ്നേഹവീടിന്റെ താക്കോല്‍ദാനം, 111 കുടുംബശ്രീ സംരംഭങ്ങളുടെ ഉദ്ഘാടനം, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. ആദ്യ ദിനം നടന്ന തൊഴില്‍മേള കിയാല്‍ എംഡി. വി.തുളസീദാസ് ഉദ്ഘാടനം ചെയ്തു. അഞ്ചിന് രാവിലെ ഒമ്പതിന് വയോജന സംഗമം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആറിന് കുടുംബശ്രീയുടെ 111 സംരംഭങ്ങളുടെ ഉദ്ഘാടനം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ നിര്‍വഹിക്കും. കളക്ടര്‍ ടി.വി.സുഭാഷ് അധ്യക്ഷത വഹിക്കും.
ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നഗരസഭയിലെ പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച 290 കുടുംബങ്ങളുടെ സംഗമവും 20 വകുപ്പുകള്‍ പങ്കെടുക്കുന്ന അദാലത്തും നടക്കും. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ സ്നേഹവീടിന്റെ താക്കോല്‍ദാനവും നടക്കും. സമാപന സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.നൃത്തസംഗീത വിരുന്ന്, കളരിപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും നടക്കും.
സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന :മുഖ്യമന്ത്രി
Discussion about this post