ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ അമേരിക്ക 50% ആയി ഇരട്ടിപ്പിച്ചതോടെ സമുദ്രോത്പന്ന കയറ്റുമതിയിൽ കണക്കാക്കുന്നത് 25,000 കോടിയുടെ നഷ്ടമാണ്.
ഇന്ത്യയുടെ 60,000 കോടി വരുന്ന സമുദ്ര വിഭവ കയറ്റുമതിയുടെ 40% വും ചെന്നെത്തുന്നത് അമേരിക്കയിലാണ്. ഇതിൽ ചെമ്മീനാണ് മുൻപന്തിയിലുള്ളത്. തിരുവയിൽ ഉണ്ടാകുന്ന പ്രഹരം കർഷകരെയും അനുബന്ധ തൊഴിലാളികളെയും നേരിട്ട് ബാധിക്കും. യുഎസിന്റെ തീരുവ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളാണ് ആന്ധ്രപ്രദേശും കേരളവും.
Discussion about this post