കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 50% ആയി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നിരുന്നു. അമേരിക്കയിലേക്ക് മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത് പനങ്ങളാണ് കയറ്റി അയക്കുന്നത്. ഈ വർഷം ഇതിന്റെ 10% താഴെ മാത്രമാണ് പോയിട്ടുള്ളത്. ഇതിൽ അധികവും ചെമ്മീൻ ആണ്. അടുത്ത ആറുമാസത്തേക്ക് കയറ്റി അയക്കാനുള്ളത് കമ്പനികളുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോടിക്കണക്കിന് രൂപ മുതൽമുടക്കിൽ വാങ്ങിയ സമുദ്ര ൽപ്പന്നങ്ങൾ കയറ്റി അയക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിൽ ഇവിടെയുള്ള സ്ഥാപനങ്ങൾ. അമേരിക്കയുടെ പുതിയ തീരുമാനത്തെ തുടർന്ന് കേരളത്തിൽ നേരത്തെ ശേഖരിച്ചു വച്ച ചരക്കിന്റെ മൂല്യം ഏതാണ് 50 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൂട്ടൽ. അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയതോതിൽ കുറയുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു ഇതുകൊണ്ടുതന്നെ ചൈനയും വിയറ്റ്നാമവും തായ്‌ലാൻഡും നേരത്തെ നൽകിയ ഓർഡറുകളിൽ നിന്ന് പിന്മാറിയതായി ബിസിനസുകാർ പറയുന്നു.
Discussion about this post