അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി നിരോധനം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ചെമ്മീൻ പിടിക്കുമ്പോൾ കടലാമകൾ നശിക്കുന്നുവെന്ന അമേരിക്കയുടെ ആക്ഷേപത്തിന് പരിഹാരം കാണുന്നതിനായി അവയെ ഒഴിവാക്കുന്ന വിധത്തിലുള്ള വലകൾ സിഫ് നെറ്റ് വികസിപ്പിച്ചതായും മന്ത്രി അറിയിച്ചു.
അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനെ ഇവിടെ കൊണ്ടുവന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തും. ബജറ്റിൽ പദ്ധതികൾ വാങ്ങിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളും ശക്തമായ ഇടപെടൽ നടത്തും. എന്നാൽ കേരളത്തിൻ്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസിനുള്ള സ്ഥലം കേരള സർക്കാർ ഏറ്റെടുത്ത് നൽകിയാൽ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Union Minister George Kurien said that efforts to avoid the ban on shrimp exports to the United States are in progress
Discussion about this post