ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ പദ്ധതി പ്രകാരം ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് ഒരു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ കർഷകർ ഉല്പാദിപ്പിച്ചു. വിപണി മൂല്യം ഏറെയുള്ള വരാൽ, കരിമീൻ തുടങ്ങിയവയാണ് ഉല്പാദിപ്പിച്ചത്. പദ്ധതി പ്രകാരം 350 കേന്ദ്രങ്ങളിൽ കൂടി ഉത്പാദനം തുടങ്ങിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ആശയം മാത്രമല്ല പുഴകളിലെ മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിഷറീസ് വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത് എറണാകുളം ജില്ലയിലാണ്. പദ്ധതി പ്രകാരം 25 ലക്ഷത്തിലധികം കരിമീൻ കുഞ്ഞുങ്ങളെയും 2 ലക്ഷത്തിലധികം വരാൽ കുഞ്ഞുങ്ങളെയും എറണാകുളം മേഖലയിൽനിന്ന് ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞിരിക്കുന്നു. ഈ സാമ്പത്തിക വർഷം 350 യൂണിറ്റ് കൂടി തുടങ്ങുന്നതിന് പദ്ധതി പ്രകാരം ചെലവിന്റെ 40% തുക ഫിഷറീസ് വകുപ്പ് നൽകും. ഇതുമായി ബന്ധപ്പെട്ട് എല്ലാ മത്സ്യ കർഷകർക്കും പരിശീലനവും നൽകിയിട്ടുണ്ട്.
Under a new scheme led by the Department of Fisheries, farmers have produced more than one crore fishes from inland water bodies.
Discussion about this post