Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

അഭിമാനമീ വനിതകൾ; ‘ലഖ്പതി ദീദി’മാരായി സുധ ദേവദാസും എൽസി ഔസേഫും; കാർഷിക മേഖലയിൽ വിജയം കൊയ്യുന്ന മലയാളികൾ

Agri TV Desk by Agri TV Desk
August 26, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പൂനെ: രാജ്യമെമ്പാടുമുള്ള ‘ലഖ്പതി ഭീദി’മാരെ ആദരിക്കുന്ന ചടങ്ങിൽ മലയാളി വനിതകളും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ തൃശൂർ ജില്ലയിലെ മാള കുഴൂർ മാങ്ങാംകുഴി സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂർ പാലികൂടത്ത് എൽസി ഔസേഫുമാണ് പരിപാടിയുടെ ഭാഗമാകുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രധാനമന്ത്രി 4.3 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 48 ലക്ഷം അംഗങ്ങൾക്കായി 2,500 കോടി രൂപ വിതരണം ചെയ്യും.

2.35 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് ഉപകരിക്കുന്ന 5,000 കോടിയുടെ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. ലഖ്പതി ഭീദിമാരായ 11 ലക്ഷം പേർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി കൈമാറും. അവരെ ആദരിക്കും. ഈ കൂട്ടത്തിലാണ് മലയാളി വനിതകളുമുള്ളത്. സുധയ്ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള അയൽക്കൂട്ട, സ്വയംസഹായ സംഘ അംഗങ്ങളാണ് ലഖ്പതി ഭീദിമാർ.

kudabasree

2011-ൽ ആണ് സുധ പ്രകൃതി അയൽക്കൂട്ടത്തിൽ അംഗമാകുന്നത്. കാർഷിക മേഖലയിലൂടെ ഉപജീവനം കണ്ടെത്തുന്നതിനായി സംഘ കൃഷിയിലേക്കും തിരിഞ്ഞു. നിലവിൽ 22 ഏക്കറോളം സ്ഥലത്ത് നെല്ല്, വാഴ, ചേന, ചീര, ബീൻസ് തുടങ്ങിയ വിവിധ ഇനം കൃഷികൾ സുധയും സംഘവും ചെയ്യുന്നുണ്ട്. മഹിളാ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും രൂപീകരിച്ചു. ഡ്രോൺ ഉപയോഗിച്ച് കാർഷിക ആവശ്യങ്ങൾ നിറവേറ്റി വരുമാനം കണ്ടെത്തുന്നതിനുള്ള ഡ്രോൺ ദീദി പദ്ധതി പരിശീലനവും നേടിയ സുധ ജെൻഡർ റിസോഴ്‌സ് പഴ്സനും കുഴൂർ ഗ്രാമ പഞ്ചായത്ത് അംഗവുമാണ്.

മുംബൈയിൽ കുടുംബവുമൊത്ത് കഴിയുമ്പോൾ ഭർത്താവിന് കാൻസർ ബാധിച്ചതിനാൽ 2008-ൽ നാട്ടിൽ തിരികെയെത്തുകയായിരുന്നു എൽസി ഔസേഫ്. 2012-ൽ എൽസിയുടെ നേതൃത്വത്തിൽ കാഞ്ചന എന്ന പേരിൽ അയൽക്കൂട്ടം ആരംഭിച്ചു. 2018- അയൽക്കൂട്ടാംഗങ്ങൾ ചേർന്ന് നിറപറ എന്ന പേരിൽ സംഘ കൃഷി സംഘം രൂപീകരിച്ചു. കാർഷിക മേഖലയിലെ കുടുംബശ്രീ റിസോഴ്‌സ് പഴ്സനായ എൽസിയെ കൃഷി സഖി വിഭാഗത്തിലാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.

Two women from Kerala at a ceremony to honor ‘Lakshadhipati Didi’ across the country

Tags: kudabasreeLakshadhipati Didi
ShareTweetSendShare
Previous Post

ബയോടെക്നോളജിയിലൂടെ ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കും; ഇന്ത്യ വിപ്ലവത്തിനൊരുങ്ങുന്നു; ബയോ ഇ3 നയത്തിന് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

Next Post

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിച്ചു

Related Posts

കൃഷിവാർത്ത

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

കൃഷിവാർത്ത

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

vegetables
കൃഷിവാർത്ത

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Next Post

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിച്ചു

Discussion about this post

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies