ഉത്പാദനം കുറഞ്ഞതിന് പിന്നാലെ ഹൈറേഞ്ചിൽ മഞ്ഞളിൻ്റെ വില കുതിക്കുന്നു. ഉണങ്ങിയ മഞ്ഞളിന് 200 മുതൽ 240 രൂപ വരെ വില ലഭിക്കുന്നുണ്ട്. നേരത്തെ ഇത് 100 രൂപയായിരുന്നു. പച്ചമഞ്ഞളിനും വിലയേറുകയാണ്. 15 രൂപ ലഭിച്ചിരുന്ന പച്ചമഞ്ഞളിന് 25 രൂപയാണ് നിലവിലെ വില.
തമിഴ്നാട്ടിൽ നിന്നും മഞ്ഞൾ ഹൈറേഞ്ചിൻ്റെ മണ്ണിലെത്തുന്നുണ്ടെങ്കിലും ഇതിന് ഗുണവും ചെലവും കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മില്ലുടമകളാണ് ഗുണമേന്മയേറിയ മഞ്ഞൾ ശേഖരിക്കുന്നത്.
ഇഞ്ചി വിലയും കുതിപ്പിൽ തന്നെയാണ്. കിലോയ്ക്ക് 28 രൂപ ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 140 രൂപ വരെയാണ് ഉയർന്നത്. ചുക്കിൻ്റെ വില 150-ൽ നിന്ന് 370 രൂപയായും ഉയർന്നു. നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാൻ കാരണം.
Turmeric prices are rising in the high range after the decline in production.
Discussion about this post