ഇഞ്ചി പോലെ തന്നെ പ്രിയപ്പെട്ടതാണ് മഞ്ഞളും. ഇന്നും കേരളത്തിൽ വ്യാപകമായി മഞ്ഞൾ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ പ്രധാനമായും രണ്ട് തരത്തിലുള്ള മഞ്ഞളാണ് ഉത്പാദിപ്പിക്കുന്നത്. കടുത്ത മഞ്ഞ നിറമുള്ള മദ്രാസ് മഞ്ഞളും ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള ആലപ്പി മഞ്ഞളും.
ആലപ്പി മഞ്ഞളിൽ കുർകുമിന്റെയും എണ്ണയുടെയും അളവ് കൂടുതലാണ്. ഈ ഇനമാണ് അമേരിക്കക്കാർക്കു പ്രിയം. യുകെയും ഗൾഫ് രാജ്യങ്ങളും ഇഷ്ടപ്പെടുന്നത് മദ്രാസ് മഞ്ഞളാണ്. ഉണക്കുമ്പോൾ അഞ്ചിലൊന്ന് മഞ്ഞളാകും ലഭിക്കുക.
നീർവാർച്ചയുള്ള മണ്ണിലാണ് മഞ്ഞൾ കൃഷിയിറക്കേണ്ടത്.ഒരു സെന്റിലേക്ക് 5-6 കിലോ വിത്ത് വേണ്ടിവരും. വാരമെടുക്കുമ്പോൾ കുമ്മായം ചേർക്കാൻ ശ്രദ്ധിക്കണം. അടിസ്ഥാന വളമായി സെന്റിന് 100 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം ചേർക്കണം. ഇഞ്ചിയിലെ പോലെത്തന്നെ ഒരു മുളയുള്ള ചെറു കഷണങ്ങൾ പ്രോട്രേയിൽ പാകി 30-40 ദിവസത്തെ വളർച്ചയിൽ പറിച്ചു നടാം. മഞ്ഞൾ നട്ടു കഴിഞ്ഞ് നല്ല കനത്തിൽ കരിയിലകൾകൊണ്ടു പുതയിടണം.
നട്ട് ഒന്നര മാസം, മൂന്നു മാസം കഴിയുമ്പോൾ മേൽവളങ്ങൾ കൊടുക്കാം. രണ്ടോ മൂന്നോ തവണ ചെറിയ രീതിയിൽ ഇടയിള ക്കുന്നത് കിഴങ്ങുകൾ വലുതാകാൻ സഹായിക്കും.ട്ട് 7-8 മാസങ്ങൾ കഴിഞ്ഞ്, ഇലകൾ മഞ്ഞളിച്ച് ഉണങ്ങിക്കഴിയു മ്പോൾ വിളവെടുക്കാം.
Discussion about this post