സസ്യങ്ങളിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മിത്രകുമിളാണ് ട്രൈക്കോടര്‍മ്മ. ജൈവകീട നിയന്ത്രണത്തിൽ പ്രധാനപങ്ക് വഹിക്കുന്ന ഇവ മണ്ണിലൂടെ പകരുന്ന ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള പരിഹാരമാണ്. അതിനാൽ ജൈവകൃഷിയിൽ ഏറ്റവുമധികം ശുപാർശ ചെയുന്നു .
സാധാരണയായി വിപണിയിൽ ഇവ ലഭ്യമാകുന്നത് ടാൽക്ക് എന്ന മിശ്രിതത്തിൽ കലർത്തിയ 1 കിലോ പാക്കറ്റുകളായാണ്. ഇതിനെ 100 കിലോഗ്രാം വരെ ആക്കി മാറ്റാൻ സാധിക്കുന്നതാണ്.
10 കിലോ ഉള്ള ട്രോക്കോടർമ മിശ്രിതം വർധിപ്പിക്കുന്ന രീതി.
9 കിലോഗ്രാം ജൈവവളം അഥവാ കമ്പോസ്റ്റിന് ഒപ്പം 1 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കുക.ഇതിന്റെ കൂടെ 10 കിലോഗ്രാം ട്രൈക്കോടർമ്മ മിക്സ് ചെയ്യണം.
കൂടാതെ ഇൗ മിശ്രിതം ആവശ്യത്തിന് നനച്ചു കൊടുക്കുകയും നനഞ്ഞ തുണി വച്ച് മൂടുകയും വേണം. ഒരാഴ്ചയ്ക്ക് ശേഷം ഇതിന്റെ മുകളിൽ ട്രൈക്കോടര്‍മ്മയുടെ വെളുത്ത പാട പോലെയുള്ള പൂപ്പൽ ഉണ്ടാകുകയും, രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇതിലൂടെ പച്ച നിറത്തിലുള്ള പച്ച നിറത്തിലുള്ള ട്രൈക്കോടര്‍മ്മ പടർന്നു, വിളകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മിശ്രിതം ആയി മാറുകയും ചെയ്യുന്നു .
പ്രളയബാധിത പ്രദേശങ്ങളിൽ ചെടികൾക്ക് ഉണ്ടാകുന്ന വാട്ടം, ദ്രുതവാട്ടം എന്നിവയെ തടയാൻ ഇത് സഹായിക്കും.
ഓർക്കാൻ : ഉപ്പ് കലർന്ന വേപ്പിൻപിണ്ണാക്ക് കലർത്തിയ ട്രൈക്കോടർമ്മ സസ്യങ്ങളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നു.അതിനാൽ വേപ്പിൻ പിണ്ണാക്ക് തലേദിവസം തുണിയിൽ കിഴി കെട്ടിയോ അല്ലെങ്കിൽ ചാക്കോട് കൂടി തന്നെയോ വെള്ളത്തിൽ മുക്കി വെക്കണം. ശേഷം പിറ്റെ ദിവസം ട്രൈക്കോടർമ്മ ഉണ്ടാക്കാൻ എടുക്കാവുന്നതാണ്.
കടപ്പാട് : കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം.
Discussion about this post