1. നായ, പൂച്ച, അലങ്കാര പക്ഷികൾ പുതിയ ഇനം ഓമന മൃഗങ്ങൾ എന്നിവയുടെ പരിചരണം, തീറ്റക്രമം, അസുഖങ്ങൾ, പ്രാഥമിക ചികിത്സ, വളർത്താനുള്ള ക്രമങ്ങൾ, ലൈസൻസിംഗ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നീ സാങ്കേതിക വിഷയങ്ങളും പേവിഷബാധ പ്രതിരോധിക്കാനുള്ള പ്രത്യേക ക്ലാസുകളും അടങ്ങിയ ഏകദിന പരിശീലന പരിപാടി തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫീസ് 500 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യുക.
2. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ -പഠനകേന്ദ്രം വഴി തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സിന്റെ പുതിയ ബാച്ച് ഈ മാസം 22ന് ആരംഭിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന്റെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ 2022 സെപ്റ്റംബർ 21 ന് മുൻപ് രജിസ്റ്റർ ചെയ്യുക. 20 ദിവസം ദൈർഘ്യമുള്ള കോഴ്സ് പൂർണമായി മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഫൈനൽ പരീക്ഷ പാസാക്കുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നു. നിശ്ചിത ഫീസ് സർട്ടിഫിക്കറ്റിന് ഈടാക്കുന്നതാണ്.
3. റബ്ബർ പാലിൽ നിന്നുള്ള ഉത്പന്ന നിർമാണത്തിൽ റബ്ബർ ബോർഡ് പരിശീലനം നൽകുന്നു. റബ്ബർ പാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിംഗ്, ഉൽപ്പന്നങ്ങളുടെ രൂപകല്പന, ഗുണമേന്മ നിയന്ത്രണം, റബർബാൻഡ്, കൈയുറ, റബ്ബർ ബലൂൺ തുടങ്ങി ഉൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയവയിലുള്ള പരിശീലനം സെപ്റ്റംബർ 26 മുതൽ 30 വരെ കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിൽ വച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-2353127.
4. കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുത്തിയിൽ ഈ മാസം 28നും ഒക്ടോബർ 19, 20 തീയതികളിൽ ചീര, മുരിങ്ങ, സാമ്പാർ ചീര, മല്ലി, തഴുതാമ, ഉലുവയില, ചെക്കുർമാണിസ് തുടങ്ങിയ ഇലക്കറി വിളകളുടെ കൃഷി മുറകളെക്കുറിച്ച് സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു.https://forms.gle/bR3i4RaFfNX3xTp37 എന്ന ലിങ്ക് വഴി പരിശീലന പരിപാടികളിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 20.
5. പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ സൂക്ഷ്മ ജലസേചന രീതികളെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 6282937809, 0466- 2912008.
6. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 22, 23 തീയതികളിൽ മുട്ട കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ്സുകൾ നടത്തുന്നുണ്ട്. താല്പര്യമുള്ളവർക്ക് 9188522706 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ചോ അല്ലെങ്കിൽ 0482-9234323 വിളിച്ചോ രജിസ്റ്റർ ചെയ്യുക.
6. റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ റബർ പാലിന്റെ ഉണക്ക തൂക്കം നിർണയിക്കുന്നതിന് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്ത് വെച്ച് സെപ്റ്റംബർ 21 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന കോഴ്സിൽ പ്ലസ് ടു വിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിരിക്കണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിളിക്കേണ്ട നമ്പർ 0481- 2353127.
7. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രീയ മണ്ണ് സംരക്ഷണ മുറകൾ, ശാസ്ത്രീയമായ വളപ്രയോഗം, കുരുമുളക് കൃഷി, തീറ്റപ്പുൽകൃഷി, വീട്ടുവളപ്പിലെ ജൈവമാലിന്യം സംരക്ഷണമാർഗങ്ങൾ, നഴ്സറി പരിപാലനം, പഴം- പച്ചക്കറി സംസ്കരണം, കോഴി വളർത്തൽ, കൂൺ കൃഷി, പച്ചക്കറി കൃഷിയിലെ നല്ല കാർഷിക മുറകൾ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പരിശീലന ഫീസ് 300 രൂപ. കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754 എന്ന നമ്പറിൽ വിളിക്കുക.
8. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം ഈ മാസം 23, 24 തീയതികളിൽ ഇറച്ചി കോഴി വളർത്തൽ, 26ന് കാട വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 3 മണി വരെ 0479-2457778 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക.
Discussion about this post