ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 14 മുതൽ 15 വരെ 2 ദിവസങ്ങളിലായി “സുരക്ഷിതമായ പാൽ ഉല്പാദനം” എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന
കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ,
അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
![](https://agritv.live/wp-content/uploads/2024/08/milk.webp)
കഴിഞ്ഞ 3 വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി
പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത
ഉണ്ടായിരിക്കുന്നതല്ല. പരിശീലനാർത്ഥികൾ 12.02.2025-ന് വൈകുന്നരം 5 മണിക്ക് മുമ്പായി
8089391209, 0476 2698550 ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ
ചെയ്യണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പും
ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ
ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20/ രൂപ.
Content summery : Training on the topic of “Safe Milk Production” at the Ochira Dairy Manufacturing Training and Development Center
Discussion about this post