മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ബേക്കറി ഉത്പന്ന നിർമാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം.
ആറുദിവസത്തെ പരിപാടിയിലേക്ക് 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും പഠനോപകരണങ്ങളും പരിശീലന സമയത്തുള്ള ഭക്ഷണവും സൗജന്യമാണ്. രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക: 99465 51831, 82819 23792.
Discussion about this post