തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ചിക്ക് സെക്സിംഗ് ആൻ്റ് ഹാച്ചറി മാനേജ്മെൻ്റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഓഗസ്റ്റ് ഒന്നിന് 25 വയസ് കവിയാത്തവരും 18 വയസ് പൂർത്തിയായവരും SSLC/തത്തുല്യ യോഗ്യത ഉള്ളവരുമാകണം.
കൈ വിരലുകൾക്ക് അംഗവൈകല്യം ഇല്ലാത്തവരും കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തിയുള്ളവരുമാകണം. മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ നിലവിലുള്ള പരിശീലന ഫീസായി 500 രൂപ സർക്കാർ പുതുക്കി നിശ്ചയിക്കുന്ന പ്രവേശന സമയത്ത് അടയ്ക്കേണ്ടതാണ്. പട്ടികജാതി/പട്ടിക വർഗത്തിൽപ്പെട്ടവർ ഫീസ് നൽകേണ്ടതില്ല. ജൂലൈ 10 വരെ അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ , മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കുടപ്പനക്കുന്ന പി.ഒ, തിരുവനന്തപുരം 695 043 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിൻ്റെ മാതൃക മൃഗസംരക്ഷണ വകുപ്പിൻ്റെ www.ahd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Training Course at Kudappanakunn Livestock Training Center and Chengannur Central Hatchery
Discussion about this post