വീടിൻറെ മട്ടുപ്പാവിൽ വീട്ടിലേക്ക് ആവശ്യമായതെല്ലാം വിളയിച്ചെടുക്കുകയാണ് തുറവൂർ സ്വദേശികളായ പേൾ- ബാബു ദമ്പതികൾ. വിഷ രഹിതമായ പച്ചക്കറികൾ കഴിക്കണമെന്ന് ആഗ്രഹമാണ് മട്ടുപ്പാവ് കൃഷി എന്ന ആശയത്തിലേക്ക് ഇവരെ എത്തിച്ചത്. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വിജയിച്ചതോടെ മട്ടുപ്പാവ് കൃഷി കൂടുതൽ വിപുലപ്പെടുത്തുകയായിരുന്നു ഇരുവരും.
മക്കളെ പരിപാലിക്കുന്ന പോലെ തന്നെയാണ് ചെടികളെയും ഈ ദമ്പതികൾ പരിപാലിക്കുന്നത്. വളരെ അടുക്കും ചിട്ടയോടെയും ഉള്ള കൃഷി രീതിയാണ് ഇവരുടെ മട്ടുപ്പാവിൽ ഒരുക്കിയിരിക്കുന്നത്. കൃഷി ആവശ്യത്തിന് വാങ്ങിയ പ്രത്യേകം സ്റ്റൂളുകൾ മട്ടുപ്പാവിൽ ക്രമമായി നിരത്തി ചട്ടികളിലും ഗ്രോബാഗുകളിലും ഒട്ടുമിക്ക പച്ചക്കറികളും ഇവർ കൃഷി ചെയ്ത് എടുക്കുന്നു. ഇതിനുവേണ്ട വളങ്ങളും ഇവർ തന്നെയാണ് ഒരുക്കുന്നത്.
ഇവരുടെ ആവശ്യത്തിന് കഴിഞ്ഞുള്ള പച്ചക്കറികൾ പുറമേ വിൽപ്പനയും നടത്തുന്നുണ്ട്. ഇത്തിരി സമയം ചെലവഴിച്ചാൽ ആർക്കും വളരെ പരിമിതമായ സ്ഥലം പ്രയോജനപ്പെടുത്തി മികച്ച ഒരു കൃഷിത്തോട്ടം ഒരുക്കാം എന്നതിൻറെ മാതൃകയാണ് ഈ ടെറസിലെ കൃഷി.
Discussion about this post