കേരളത്തിൽ വെറ്റില വില ഇടിയുന്നു. ഒരു അടുക്ക് വെറ്റിലയ്ക്ക് 100 മുതൽ 120 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 30 രൂപ മുതൽ 40 രൂപ വരെയാണ് വില. കാലാവസ്ഥ വ്യതിയാനം ആണ് വെറ്റില കൃഷി നഷ്ടത്തിൽ ആക്കിയതെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വെറ്റില കൃഷിയുടെ അവസ്ഥയിൽ മാറ്റമില്ല.
കഴിഞ്ഞ കുറെ നാളുകളായി കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം വെറ്റില കൃഷിയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതിനൊപ്പം നിത്യേനയുള്ള പരിചരണവും വെറ്റില കൃഷിയോടുള്ള കർഷകരുടെ ആഭിമുഖ്യം നഷ്ടപ്പെടുത്തുന്നു. ഇതുകൂടാതെ കൃഷിക്ക് ആവശ്യമായ ഈറ്റയ്ക്കും കൊടി ബലപ്പെടുത്താൻ ഉള്ള മുളയ്ക്കും വില ഉയരുന്നത് ഈ മേഖലയിലുള്ള കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കൃഷി തുടങ്ങുമ്പോൾ ചെലവാക്കുന്നതിന്റെ പകുതിപോലും വിളവെടുക്കുമ്പോൾ ലഭിക്കുന്നില്ല എന്നത് ഈ മേഖലയിലെ കർഷകരെ കൂടുതൽ വിഷമ സന്ധിയിലാക്കുന്നു. ഇതു കൂടാതെ വെറ്റിലയ്ക്ക് അടിസ്ഥാനവില നിശ്ചയിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
content summery : Betel leaf prices fall in Kerala
Discussion about this post