മഴക്കാലത്ത് പച്ചക്കറി കൃഷി വളരെ ശ്രമകരമായ ഒന്നാണ്. എന്നാൽ ഇതിനൊരു പ്രതിവിധിയാണ് മഴമറ എന്ന കൃഷിരീതി. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പോളി ഷീറ്റുകൾ മേഞ്ഞ മേൽക്കൂരയ്ക്ക് താഴെ നടത്തുന്ന കൃഷിയാണ് ഇത്.
മഴക്കാലത്തെ പ്രതികൂല കാലാവസ്ഥയിൽ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാൻ ഇത് സഹായിക്കും.സ്ട്രക്ചറും അതിനു മേൽ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേൽക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങൾ. പ്രത്യക്ഷത്തിൽ ഗ്രീൻ ഹൗസുകളുമായി സാമ്യമുണ്ട്.
മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവ മഴമറയുടെ ചട്ടക്കുടിനായി ഉപയോഗിക്കാം. സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോൺ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകളാണ് ഇതിന് ഉപയോഗിക്കേണ്ടത്. അർധവൃത്താകൃതിയിലോ ചരിവുള്ള പന്തലാകൃതിയിലോ നിർമിക്കാവുന്നതാണ്. തെക്ക് വടക്ക് ദിശയാണ് മഴമറ നിർമിക്കാൻ നല്ലത്.
മഴമറ കൃഷി മഴക്കാലത്ത് ഉയർന്ന ഉത്പാദനം നൽകുന്നു. മഴയിൽ നിന്നും സംരക്ഷണം നൽകാനും ചെലവ് കുറയ്ക്കാനും മഴമറ കൃഷി സഹായിക്കുന്നു. മുളക്, വഴുതന, ബീറ്ററൂട്ട്, ബീൻസ് തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്.
Discussion about this post