തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാൻ നബാർഡും.
നബാർഡിന്റെ അടുത്ത സാമ്പത്തിക വർഷത്തെ വായ്പാ സാധ്യതകൾ വിശദമാക്കുന്ന സ്റ്റേറ്റ് ഫോക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന നബാർഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാറിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറാണ് സ്റ്റേറ്റ് ഫോക്കസ് പേപ്പർ പ്രകാശനം ചെയ്തത്. ജനസാന്ദ്രതയിലെ കൂടുതൽ, കാർഷികത്തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസം, കുറഞ്ഞ ഭൂമി ലഭ്യത, കാലാവസ്ഥ പ്രതികൂലമായി പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത, ദൃതഗതിയിലുള്ള നഗരവത്കരണം എന്നിവ പരിഗണിച്ച് കേരളത്തിൽ ഹൈടെക് കൃഷിയിലേക്ക് തിരിയേണ്ടത് അനിവാര്യമാണെന്ന് ഫോക്കസ് പേപ്പർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് 2020- 2021 സാമ്പത്തിക വർഷം മുൻഗണനാ വിഭാഗങ്ങളിലായി 1,52923.68 കോടി രൂപയുടെ വായ്പകൾ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നബാർഡ് പറയുന്നു. 2019-20 നെ അപേക്ഷിച്ച് 4.63 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ പേർ കണ്ടത്
ആദിവാസി കുടിൽ മാതൃക -വൈഗ 2020
കാർഷിക, അനുബന്ധ മേഖലകളിലായി 2020-21 ൽ 73,582.48 കോടി രൂപയുടെ വായ്പ നൽകാനാകുമെന്നാണ് പ്രതീക്ഷ. മുൻഗണനാ വായ്പകളുടെ 48 ശതമാനം വരും ഇത്. വിള ഉൽപ്പാദനം, പരിചരണം, വിപണനം എന്നീ മേഖലകളിലായി 48546.10 കോടി രൂപയാണ് വായ്പ സാധ്യതയായി കണക്കാക്കുന്നത്. ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1,411.22 കോടി രൂപയും പ്ലാന്റേഷൻ ആന്റ് ഹോർട്ടിക്കൾച്ചർ മേഖലയിൽ 6148.27 കോടി രൂപയും മൃഗസംരക്ഷണ മേഖലയിൽ 4921.25 കോടി രൂപയും ഫിഷറീസ് മേഖലയിൽ 756.36 കോടി രൂപയുമാണ് വായ്പാ സാധ്യത
Discussion about this post