മുരിങ്ങയുടെ ജന്മദേശം ഇന്ത്യയാണ്. വടക്കു-കിഴക്കൻ ഇന്ത്യയിലും, വയനാടൻ കുന്നുകളിലുമായാണ് മുരിങ്ങ ജന്മം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്.
ജാഫ്ന, ചവക്കച്ചേരി, ചെം മുരിങ്ങ, കാട്ടുമുരിങ്ങ, കൊടിക്കൽ മുരിങ്ങ തുടങ്ങിയവയാണ് മുരിങ്ങയുടെ പ്രധാന ഇനങ്ങൾ.
ആഗോള വിപണിയിൽ മുരിങ്ങ ഉല്പന്നങ്ങളുടെ വാർഷിക വില്പന ഇരുപത്തി ഏഴായിരം കോടിയിലേറെയായിട്ടും, നമ്മുടെ സ്വന്തം മുരിങ്ങ മരത്തെ കുറിച്ച് നമ്മൾ കാര്യമായ് ബോധവൻമാരായിട്ടില്ല എന്നതാണ് വസ്തുത.
ഓൺലൈൻ വിപണികൾ ശ്രദ്ധിച്ചാൽ തന്നെ മുരിങ്ങയുടെ ഡിമാന്റ് വ്യക്തമാകും.
ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം.
തോട്ടമടിസ്ഥാനത്തിലാണ് കൃഷിയിറക്കുന്നതെങ്കിൽ 2.5 മീറ്റർ ഇടയകലം വരുന്ന തരത്തിൽ കുഴികളെടുത്താണ് നടേണ്ടത്.
കേരള കാർഷിക സർവ്വകലാശാലയും, തമിഴ്നാട് കാർഷിക സർവ്വകലാശാലയുമൊക്കെ പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള മുരിങ്ങ വിത്തുകൾ കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്
കൃഷിഭവനുമായ് ബന്ധപ്പെട്ടാൽ “ആത്മ” യിലും മറ്റും ഒരു പക്ഷെ മുരിങ്ങകൃഷി മാതൃകാതോട്ടം തുടങ്ങിയ പദ്ധതികളും ലഭിക്കുവാൻ സാധ്യതകളുണ്ട്.
ഔഷധമൂല്യവും, പോഷകങ്ങൾ നിറഞ്ഞതുമായ മുരിങ്ങയിൽ നിന്ന് വിലകൂടിയ മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമ്മിച്ചെടുക്കുന്നുണ്ട്.
മുരിങ്ങയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന മുരിങ്ങക്കുരു എണ്ണക്കും, മുരിങ്ങ പൂവിൽ നിന്നുള്ള തേനിനുമൊക്കെ വളരെ സാധ്യതകളുണ്ട്.
മുരിങ്ങ ഇല ഉണക്കി നന്നായ് പേയ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതും ഒരു മികച്ച സംരംഭ സാധ്യതയാണ്.
തയ്യാറാക്കിയത്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
കൃഷിഭവൻ
ആനക്കര
………………………………
Discussion about this post