തൃശൂർ സ്വദേശികളായ ബിപിനും ഭാര്യ ധന്യയും കാനഡയിൽ തങ്ങളുടെ കൃഷി പരീക്ഷണങ്ങൾ ആരംഭിച്ചിട്ട് 2 വർഷമായി. കാനഡയിൽ ഷെഫായി ജോലി ചെയ്യുകയാണ് ബിപിൻ. ധന്യ നഴ്‌സ് ആണ്. ജോലിത്തിരക്കുകൾക്കിടയിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം വീടിനുചുറ്റുമുള്ള പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യാൻ ഈ കുടുംബം സമയം കണ്ടെത്തുന്നു. എല്ലാ പരീക്ഷണങ്ങളും വിജയം തന്നെ. തക്കാളി, ചീര, കെയ്ൽ, മുന്തിരി, ക്യാപ്സിക്കം, വഴുതന, കറിവേപ്പില, വെണ്ട, ശതാവരി, കാന്താരി മുളക് എന്നിങ്ങനെ എല്ലാ വിളകളുമുണ്ട്. വർഷത്തിന്റെ പകുതി സമയത്തേക്ക് മാത്രമേ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ലഭിക്കുകയുള്ളൂ എങ്കിലും ഒരു വർഷം മുഴുവനും വേണ്ട പച്ചക്കറികൾ ഈ സമയം കൊണ്ട് ഇവർ കൃഷിചെയ്യുന്നുണ്ട്. വിഷരഹിതവും പോഷകസമൃദ്ധവുമായ ആഹാരം കുടുംബത്തിന് ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചെറിയ കുടുംബം തങ്ങൾക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിക്കുന്നത്.
Discussion about this post