സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ് ഒരു മലയാളമാസം. ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി, ക്രമീകരിക്കുന്നതാണ് ഞാറ്റുവേല.
ഞാറ്റുവേല കലണ്ടർ പ്രകാരം ജൂലൈ 19 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന എന്നിവക്ക് വളം ചേർത്ത് മണ്ണിടാൻ അനുയോജ്യമായ സമയം.വിരിപ്പുനിലങ്ങളിൽ രണ്ടാം വിളയ്ക്ക് (മുണ്ടകൻ) ഞാറിണ്ടേതും ഇതാണ്. തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ തുടങ്ങിയ വിളകളുടെ സസ്യസംരക്ഷണ പ്രവർത്തനം നടത്താം. വെറ്റിലക്കൊടി പിടിപ്പിക്കാം.
karshika calender
Discussion about this post