തെങ്ങിന്‍ തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി ചില കാര്യങ്ങളുണ്ട്. സ്ഥലവും,സാഹചര്യവും അനുസരിച്ചായിരിക്കണം കൃഷി ചെയ്യുവാന്‍ യോജിച്ച തൈകള്‍ തിരഞ്ഞെടുക്കേണ്ടത്. നെടിയയിനം, സങ്കരയിനം തെങ്ങിന്‍ തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എങ്ങിനെയുള്ളതാണ് തിരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചറിയാം.
തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ഏറ്റവും നല്ലതായിരിക്കണം. കരുത്തുള്ളതായിരിക്കണം..സാധാരണയായി ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ ആണ് കൃഷി ചെയ്യാനായി തിരഞ്ഞെടുക്കുന്നത്. .തെങ്ങിന്‍ തൈ നടുവാനായി തിരഞ്ഞെടുക്കുമ്പോള്‍ രോഗ കീടബാധയില്ലാത്ത നല്ലയിനം തൈകള്‍ തിരഞ്ഞെടുക്കുക. 5 മുതല്‍ 6 വരെ ഓലകള്‍ ഉണ്ടാവണം, 9 മുതല്‍ മുതല്‍ 12 മാസം വരെ പ്രായം ഉള്ളതായിരിക്കണം.
ഒമ്പത് മാസം പ്രായമാവുമ്പോള്‍ ചുരുങ്ങിയത് ആറ് ഓലകള്‍ ഉണ്ടായിരിക്കും. 1012 സെ.മീ കണ്ണാടിക്കനം ഉണ്ടാവണം. നേരത്തെ ഓലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പെട്ടിരിക്കണം (കിളിയോല). ഓലകള്‍ക്ക് നല്ല പച്ച നിറം ഉണ്ടായിരിക്കണം. തൈകള്‍ 912 മാസം പ്രായമാവുമ്പോള്‍ പറിച്ചു നടണം. ആദ്യം മുളച്ച തൈകള്‍ വേഗത്തില്‍ വളരും. അവ നേരത്തെ പുഷ്പിക്കുകയും ചെയ്യും. നേരത്തെ മുളച്ച തൈകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വേരുകളുണ്ടാവുക. കൂടുതല്‍ വേരുകളുള്ള തൈകള്‍ക്ക് കൂടുതല്‍ പൊക്കവുമുണ്ടായിരിക്കും..
കുള്ളന്‍ തെങ്ങുകളുടെ തൈകള്‍ എങ്ങിനെ തിരഞ്ഞെടുക്കാം
കുള്ളന്‍ തെങ്ങുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പറ്റിക്കപ്പെടാതെ നോക്കണം. അങ്ങനെയുള്ള തൈകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് വളരെ പ്രധാനം. ഇപ്പോള്‍ നേഴ്സറികളില്‍ ഏറ്റവും കൂടുതല്‍ പറ്റിക്കപ്പെടുന്ന ഒരു കാര്യം ആണ് കുള്ളന്‍ തെങ്ങുകളുടെ വില്‍പന. ഒരു വര്‍ഷം കൊണ്ടും രണ്ട് വര്‍ഷം കൊണ്ടും കായ്ക്കും എന്ന് പറയുന്നതിന് പുറമെ നാനൂറും , അഞ്ഞൂറും തേങ്ങകള്‍ ഉണ്ടാകും എന്നൊക്കെ ആയിരിക്കും അവര്‍ പറയുക.അതില്‍ വലിയ സത്യാവസ്ഥ ഇല്ലെങ്കിലും മൂന്ന് വര്‍ഷം മുതല്‍ കായ്ക്കുകയും വര്‍ഷത്തില്‍ നൂറില്‍ അടുത്ത് നാളികേരം കുള്ളന്‍ തെങ്ങില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.
സ്ഥലപരിമിതിയും, വീടിനോട് അടുത്ത് തെങ്ങുകള്‍ വയ്ക്കുന്നവര്‍ക്കും ഉയരമുള്ള തെങ്ങിനെക്കാള്‍ നല്ലത് കുറിയയിനം തെങ്ങുകള്‍ കൃഷി ചെയ്യുന്നതായിരിക്കും.കുറിയയിനം തെങ്ങുകള്‍ ഇളനീര്‍ ആവശ്യത്തിനാണ് കൂടുതലായി ഉപയോഗിക്കുക. അതിന്റെ തേങ്ങയില്‍ എണ്ണയുടെ അളവ് കുറവാണ് എന്നതാണ് കാരണം. എന്നാല്‍ ഇളനീരിനും, തേങ്ങയുടെ ആവശ്യത്തിനും ഉപയോഗിക്കുവാന്‍ പറ്റിയ കുറിയയിനം തെങ്ങുകളും ഇപ്പോള്‍ കൃഷി ചെയ്ത് വരുന്നുണ്ട്. അതിന് ഉദാഹരണമാണ് ഗംഗാബോണ്ടം, മലേഷ്യന്‍ കുള്ളന്‍ എന്നിവ.
മറ്റൊന്ന് അവ നമ്മള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ്. കുള്ളന്‍ തെങ്ങുകളുടെ തൈകളും മറ്റ് തെങ്ങിന്‍ തൈകളുമായുള്ള ഏതാനും വ്യത്യാസങ്ങളും നോക്കാം. കുള്ളന്‍ തെങ്ങുകളുടെ ഇല സില്‍ക്കി ആയിരിക്കും. അതായത് മറ്റ് തെങ്ങിന്‍ തൈകളുടേതിനെ അപേക്ഷിച്ച് ഓലയ്ക്ക് കനം കുറവും മിനുസവും ആയിരിക്കും. മറ്റൊന്ന് അവയുടെ ഓല വിരിഞ്ഞിരിക്കുന്നത് കൂടുതല്‍ അടുപ്പത്തില്‍ ആയിരിക്കും. മുള പൊട്ടി വന്നിരിക്കുന്നത് തേങ്ങയുടെ തൊണ്ടില്‍ അധികം തകര്‍ച്ച ഉണ്ടാക്കാതെ ആയിരിക്കും. ഇലയ്ക്ക് നല്ല പച്ച നിറവും ആയിരിക്കും. കുള്ളന്‍ തെങ്ങിന്റെ കടവണ്ണം കുറവ് ആയിരിക്കും, ഇലയുടെ വീതി കുറവ് ആയിരിക്കും, ഈര്‍ക്കിലിന്റെ അകലം അടുത്ത് ആയിരിക്കും (കോപ്പി ലൈന്‍ ), ഇലയുടെ ആകൃതി വീതി കുറഞ്ഞു നീളത്തില്‍ ആയിരിക്കും, ഇല കുത്തനെ ആയിരിക്കും കാണുക. ….ഇതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുള്ളന്‍ തെങ്ങിന്‍ തൈ തിരഞ്ഞെടുക്കുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: അനില്‍ മോനിപ്പിള്ളി
Discussion about this post