മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും അടിയന്തരസഹായം ഉറപ്പ് നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിലെ ക്ഷീരസംഘങ്ങൾ സഹായദൌത്യത്തിന് നേതൃത്വം നൽകണമെന്നും കാലിത്തീറ്റയുൾപ്പടെയുള്ളവ ലഭ്യമാക്കാണമെന്നും മന്ത്രി പറഞ്ഞു.
തീറ്റ, മരുന്ന് എന്നിവയ്ക്ക് പ്രത്യേകം തുക അനുവദിക്കും. തീറ്റപ്പുല്ല് സമീപ ജില്ലകളിൽ നിന്ന് എത്തിക്കും . കർണാടകയിൽ നിന്ന് എത്തുന്ന പാലിനും തീറ്റയ്ക്കും ഏർപ്പെടുത്തിയ നിരോധനം നീക്കും. ചത്തുപോയ ഉരുക്കളെ മറവ് ചെയ്യാനും മറ്റുള്ളവയെ മാറ്റിപ്പാർപ്പിക്കാനും കൺട്രോൾ റൂം ആരംഭിച്ചു.
അതിദാരിദ്രർക്ക് 95 ശതമാനം സബ്സിഡിയിൽ പശുക്കളെ നൽകും. പശുക്കൾ ചത്തുപോയവർക്ക്, നഷ്ടപരിഹാരം നൽകുന്നതിനായി പോസ്റ്റ്മോർട്ടം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
Animal Welfare Department offered financial assistance for those who lost pets in Wayanad landslides
Discussion about this post