സരോജിനി ദാമോദർ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പതിനൊന്നാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് ഒരു ലക്ഷം രൂപയും ജില്ലാതലത്തിൽ 25000 രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകർഷകൻ, ഔഷധസസ്യ കൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. ഡിസംബർ 31നു മുൻപായി അപേക്ഷ ലഭിക്കണം. മൂന്ന് വർഷത്തിന് മേൽ പൂർണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിരീതിയുടെ ലഘു വിവരണവും പൂർണ്ണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും ഫോൺ നമ്പറും ജില്ലയും എഴുതണം. അപേക്ഷ അയക്കേണ്ട വിലാസം : കെ. വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഓ, ആലപ്പുഴ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9447114526
Discussion about this post