തക്കാളിപ്പഴത്തിന് ചുവട്ടില്‍ നനഞ്ഞ പാടുകള്‍ പോലെയാണ് ബ്ലോസം എന്റ് റോട്ട് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് ഈ നനഞ്ഞ പാടുകള്‍ വലിയ വൃത്താകൃതിയില്‍ പടരുന്നത് കാണാം. കായ്കള്‍ അഴുകി നശിക്കുകയും ചെയ്യും.
കാരണം
മണ്ണില്‍ കാല്‍സ്യം എന്ന മൂലകത്തിന്റെ കുറവുകൊണ്ടോ ചെടികള്‍ക്ക് കാല്‍സ്യം വലിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടോ ബ്ലോസം എന്റ് റോട്ട് ഉണ്ടാകാം.
പ്രതിവിധി
ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്ത തവണ തക്കാളിച്ചെടി നടുന്നതിനു മുന്‍പ് മണ്ണില്‍ കുമ്മായം ചേര്‍ത്ത് കൊടുക്കണം. ഒരു സെന്റിന് രണ്ട് കിലോഗ്രാം എന്ന തോതിലാണ് കുമ്മായം ചേര്‍ക്കേണ്ടത്. കാല്‍സ്യം നൈട്രേറ്റ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുന്നതും ചെടികള്‍ക്ക് കാല്‍സ്യം ലഭ്യമാകാന്‍ സഹായിക്കും. മണ്ണില്‍ ധാരാളമായി മുട്ടത്തോട് ചേര്‍ക്കുന്നതും നല്ലതാണ്.
Discussion about this post