തിരുവനന്തപുരം: കൃഷി വകുപ്പിന്റെ കീഴിൽ, കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡൽ ഫ്‌ലോറികൾച്ചർ സെന്ററിൽ (BMFC) വിവിധ ഇനങ്ങളിൽപ്പെട്ട ഗുണമേന്മയുള്ള ടിഷ്യൂകൾച്ചർ വാഴതൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നു.

നിലവിൽ നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യൂകൾച്ചർ വാഴതൈകൾ വില്പ്പനക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് കർഷകർ 0471 – 2413739 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
tissue culture banana tree plants















Discussion about this post