വീട്ടുമുറ്റത്ത് റോസാപൂ വിരിഞ്ഞ് നില്‍ക്കുന്നത് എത്ര മനോഹരമായ കാഴ്ചയാണ്. റോസാപൂ വളര്‍ത്താന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. പക്ഷെ പരിചരണത്തെ കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പലപ്പോഴും റോസാപൂ നട്ടുവളര്‍ത്തുന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. എന്നാലിതാ റോസാപൂ തഴച്ചുവളരാന്‍ ഒരു ടിപ്പ്.
റോസാച്ചെടി തഴച്ചു വളരാനും ധാരാളം പൂക്കളുണ്ടാകാനും ജൈവവളം വീട്ടിലുണ്ടാക്കാം. ഇതിനായി ഒരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളമെടുത്ത് നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി മുറിച്ചിടുക. ഇത് നല്ലപോലെ തിളപ്പിക്കുക. പഴത്തൊലിയും വെള്ളവും ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്. നന്നായി തിളയ്ക്കണം. തീ കുറച്ച ശേഷം ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും ചേര്‍ക്കണം.നന്നായി യോജിപ്പിക്കുക. രണ്ട് വലിയ സ്പൂണ്‍ തൈര് ചേര്‍ക്കുക. തിളച്ച സമയത്ത് ചേര്‍ക്കരുത്. കുറച്ച് സമയം കാത്തിരുന്ന ശേഷമേ ഒഴിക്കാവൂ. 24 മണിക്കൂര്‍ മൂടി വെക്കണം. അതിന് ശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം എല്ലാ 15 ദിവസം കൂടുമ്പോഴും റോസയ്ക്ക് ഒഴിച്ചു കൊടുക്കുക. ധാരാളം പൂവുണ്ടാകും.
Discussion about this post