സവിശേഷ കാർഷിക മേഖലയായ തൃശൂർ – പൊന്നാനി കോൾ മേഖലയ്ക്ക് സമഗ്ര വികസന പാക്കേജ്. ഭക്ഷ്യസുരക്ഷയ്ക്ക് പ്രസക്തി ഏറിവരുന്ന അവസരത്തിൽ കേരളത്തിലെ സവിശേഷമായ കാർഷികമേഖലയുടെയും അതിനെ നിലനിർത്തുന്ന പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം മുൻ നിർത്തിയാണ് നടപടി .
റാംസർ സൈറ്റ് ആയി ലോക പ്രകൃതിവിഭവ ഭൂപടത്തിൽ അടയാളപ്പെടുത്തിയ കേരളത്തിലെ കോൾ മേഖലയുടെ വികസനം കൃഷിവകുപ്പ് പ്രധാന വിഷയമായി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള് .
കോൾ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളുടെ ആദ്യഘട്ടം നേരത്തെ പൂർത്തീകരിച്ചിരുന്നു . ഇപ്പോൾ അംഗീകാരം ലഭിച്ച 298 കോടി രൂപയുടെ പദ്ധതികൾ കൂടി നടപ്പിലാക്കുന്നതോടെ ഈ മേഖലയുടെ വികസനം പൂർത്തിയാക്കി കേരളത്തിൻറെ നെല്ലറ യായി തൃശ്ശൂർ -പൊന്നാനി കോൾ മേഖലകളെ മാറ്റുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സര്ക്കാര്.
32 പ്രധാന ചാലുകളുടെ നവീകരണം, എല്ലാ പാടശേഖരങ്ങളുടെയും അടിസ്ഥാന വികസനം , യന്ത്രവത്കരണം, വൈദ്യുതീകരണം എന്നിവയ്ക്ക് പുറമേ എല്ലാ പെട്ടികളും പറകളും മാറ്റി സബ്മേഴ്‌സിബിൾ പമ്പുകൾ സ്ഥാപിക്കുക, ജല നിർഗമന സംവിധാനം ഒരുക്കുക എന്നിവയും ഇതിനൊപ്പമുണ്ട്.
Discussion about this post