സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ സ്ഥാപിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത 200 വർഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലെ തീരപ്രദേശത്തുണ്ട്.
കരിമണലിൽ നിന്ന് തോറിയം വേർതിരിച്ച് യുറേനിയമാക്കി റിയാക്ടറുകളിലേക്ക് കൊണ്ടുവന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം എന്നാണ് മന്ത്രി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് അടുത്ത ദിവസം തന്നെ മന്ത്രിസഭയിൽ സമർപ്പിക്കും എന്നും മന്ത്രി അറിയിച്ചു. കേരളതീരത്തെ കരിമണലിൽ 2 ലക്ഷം ടൺ തോറിയം നിക്ഷേപമുണ്ട്.
Discussion about this post