1. ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് ശാസ്ത്രീയ പലിശ പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 12 മുതൽ 17 വരെ അഞ്ചുദിവസത്തെ കർഷക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കർഷകർക്ക് 9447479807,0473 4299869 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്ത ട്രെയിനിങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
2. ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 12 മുതൽ 17 വരെയുള്ള 5 പ്രവർത്തി ദിവസങ്ങളിൽ ക്ഷീരകർഷകർക്ക് ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്ര ബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2440911.
This week’s training programs organized by Dairy Development Department
Discussion about this post