തക്കാളി വില വീണ്ടും കൂടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കർണാടകയിലെ ഗുണ്ടൽപേട്ടിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് തക്കാളി വില കൂടാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ തുടക്കം മുതൽ തക്കാളി വില 50 നു മുകളിലാണ്. വ്യാഴാഴ്ച 51 രൂപയ്ക്ക് ആയിരുന്നു ചില്ലറ വില്പന.
ഓണക്കാലത്ത് തക്കാളിയുടെ വില 20ന് മുകളിലായിരുന്നു. എന്നാൽ ഓണം കഴിഞ്ഞതോടെ തക്കാളി വിലയിൽ വൻ കുതിപ്പാണ് ഉണ്ടാവുന്നത്. സെപ്റ്റംബർ പകുതിയോടെ ഗുണ്ടൽപേട്ടിൽ നിന്നുള്ള തക്കാളി വരവ് കുറഞ്ഞത്. ഇതിനിടെ നവരാത്രിയുടെ ഭാഗമായി പച്ചക്കറി ഉപയോഗം കൂടിയതും വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് തക്കാളി കൃഷി ഗുണ്ടൽപേട്ടിൽ നശിച്ചു പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലും തമിഴ്നാട്ടിലും തക്കാളിയുടെ വില ഉയർന്നിട്ടുണ്ട്.
Content summery : There are reports that tomato prices are likely to increase again
Discussion about this post