തൃശൂർ: കോവിഡ് കാലത്ത് 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംസ്ഥാന വനിതാ ശിശുവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാർ പുറത്തിറക്കി. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയബീന്‍സ്, മറ്റു ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് തേനമൃത് ഉണ്ടാക്കിയിരിക്കുന്നത്.
കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പ്രതിരോധ ശേഷി ഉയർത്തുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ 5532 കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000 ല്‍പ്പരം ന്യൂട്രി ബാറുകളാണ് തയ്യാറാക്കുന്നത്.
സ്ത്രീകളിലേയും കുട്ടികളിലേും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് നിര്‍മ്മിച്ചത്. 11.50 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവാക്കുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് പോഷക സമൃദ്ധമായ ചേരുവകൾ ചേർത്ത് ഈ ഉൽപന്നം വികസിപ്പിച്ചത്.
Discussion about this post