കോട്ടയം: ഞെട്ടിച്ച് ചേനയും ചേമ്പും. രണ്ടിൻ്റെയും വില 100 രൂപ പിന്നിട്ടു. എന്നാൽ വില കൂടിയിട്ടും തദ്ദേശീയ കൃഷിക്കാർക്ക് ഗുണമില്ല. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ചേമ്പുമൊന്നും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല. ഇതോടെ പ്രാദേശിക കർഷകർക്ക് ആശ്വസിക്കാൻ വകയൊന്നുമില്ല.
കഴിഞ്ഞ ഓണക്കാലത്ത് 50-60 രൂപയായിരുന്നു ഒരുകിലോ ചേനയുടെ വില. ഇപ്പോൾ 100 രൂപയാണ്. വേണ്ടത്ര ചേന വിപണിയിൽ ലഭ്യമല്ലെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞവർഷം വിത്തുചേനയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വില ഉയർന്നിരുന്നു.
തമിഴ്‌നാട്ടിൽനിന്നുള്ള തൂക്കംകുറഞ്ഞ ചെറിയ ചേനയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ചീമ ചേമ്പിന് 120 രൂപയാണ് വില. രണ്ടുമാസം മുൻപ് വരെ 80 രൂപയായിരുന്നു. ചേമ്പിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം.
Discussion about this post