ഉള്ളിവില ഇനിയും ഉയരുമെന്ന് സൂചന. രണ്ടാഴ്ചയോളം വില ഉയർന്ന് നിൽക്കുമെന്നാണ് പ്രവചനം. നാസിക്കിലെ ബെഞ്ച്മാര്‍ക്ക് ലാസല്‍ഗാവ് മാര്‍ക്കറ്റിലേക്ക് ഉള്ളിയെത്തുന്നതില്‍ പകുതിയോളം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഈ മാസം ജൂലൈ 29 വരെ ലസല്‍ഗാവില്‍ ഉള്ളി വരവ് 537,000 ക്വിന്റലായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.076 ദശലക്ഷം ക്വിന്റലായിരുന്നു. റാബി ഉല്‍പ്പാദനം കുറഞ്ഞതും പുതിയ വിളകള്‍ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്നതും ഉള്ളി വരവ് കുറയാൻ കാരണം. 500,000 ടണ്‍ ബഫര്‍ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനായി കേന്ദ്രം വിപണി വിലയ്ക്ക് ഉള്ളി സംഭരിക്കുന്നുമുണ്ട്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള പുതിയ വിളയുടെ വരവ് ഓഗസ്റ്റ് പകുതി മുതല്‍ ഉള്ളി വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡല്‍ഹി, നാസിക്, ബെംഗളൂരു തുടങ്ങിയ വിവിധ വിപണികളില്‍ 28-32 രൂപയാണ് ഉള്ളിയുടെ വില.
The price of onion will continue to rise till it reaches the market in Nashik















Discussion about this post