കുതിച്ച് കയറി കെ-ചിക്കൻ വില. കോഴിയിറച്ചി വില പിടിച്ചുനിർത്താനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള ചിക്കന് പൊതു വിപണിയിലെതിനേക്കാൾ വില. കഴിഞ്ഞ ദിവസം കേരള ചിക്കന് തലസ്ഥാനത്ത് 106 രൂപയായിരുന്നു വില. പുറത്ത് വിപണിയിൽ 102 രൂപ മാത്രമായിരുന്നു നിരക്ക്.
വില ഉയർന്നതും തൂക്കം കുറഞ്ഞ കോഴി ലഭിക്കുന്നതും കേരള ചിക്കൻ വിൽക്കാൻ കരാറൊപ്പിട്ട വനിതകളെ കടക്കെണിയിലാക്കി. കിലോയ്ക്ക് 14 രൂപയാണ് ഇവർക്ക് കമ്മീഷൻ. പുറത്തെ കച്ചവടക്കാർക്ക് രണ്ടര കിലോ വരെയുള്ള കോഴി ലഭിക്കുമ്പോൾ കേരള ചിക്കൻ കോഴി ഒന്നര കിലോയിൽ താഴെയാണെന്ന് ഔട്ട്ലെറ്റുകാർ പറയുന്നു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ബജറ്റിൽ പ്രഖ്യാപിച്ചാണ് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പൊഡ്യൂസർ കമ്പനി മുഖേന കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. നൂറിലേറെ ഔട്ട്ലെറ്റുകളും മൂന്നുറോളം ഫാമുകളും പദ്ധതിക്ക് കീഴിലുണ്ട്. ദിവസനേ 25,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.
The price of kerala chicken increasing
Discussion about this post